
മലയാള സിനിമയില്‍ ആരാധകർ ഏറെയുള്ള നടിയാണ് ഭാവന. നമ്മള് എന്ന സിനിമയിലെ നടിയുടെ പരിമളം എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.തന്റെ സിനിമകള്‍ വീണ്ടും കാണാറില്ലെന്നും നമ്മള് സിനിമ ചെയ്യുന്ന സമയത്തുള്ള ശബ്ദം കേള്‍ക്കുമ്ബോള്‍ ക്രിഞ്ച് അടിക്കുമെന്നും പറയുകയാണ് നടി.
ഗള്‍ഫ് ട്രീറ്റിന് നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ തനിക്ക് ആദ്യം ഒരു പ്രൈവറ്റ് അക്കൗണ്ട് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ എന്നെച്ചുറ്റിപ്പറ്റി വരുന്ന വ്യാജ വാർത്തയില്‍ വ്യക്തത വരുത്താൻ വേണ്ടി ഒരു ഒഫീഷ്യല്‍ അക്കൗണ്ട് വെക്കൂവെന്ന് പറഞ്ഞപ്പോഴാണ് ഇൻസ്റ്റയില്‍ ജോയിൻ ചെയ്തതെന്നും നടി പറഞ്ഞു.
‘എന്റെ സിനിമകള്‍ ഞാൻ കണ്ടു കൊണ്ട് ഇരിയ്ക്കാറില്ല. സ്ക്രീനില്‍ എന്നെ കാണുമ്ബോള്‍ എനിക്ക് ചളിപ്പാണ്. നമ്മള് സിനിമയിലെ എന്റെ പരിമളം എന്ന വേഷം കാണുമ്ബോഴും അങ്ങനെ തന്നെയാണ്. അന്ന് തുടങ്ങിയ സമയമാണ്. 16 വയസിലാണ്. എന്റെ ശബദം, മോഡുലേഷൻ കേള്‍ക്കുമ്ബോള്‍ എനിക്ക് ക്രിഞ്ച് അടിക്കും. പഴയ ഇമെയില്‍ ഐ ഡി പറഞ്ഞു കൊടുക്കുന്ന ഫീലാണ് എനിക്ക്. ഐക്കോണിക്ക് കഥാപാത്രമാണ് ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ സിനിമയിലെ എന്റെ വർത്തമാന രീതി ഇപ്പോള്‍ കേള്‍ക്കുമ്ബോള്‍ എനിക്ക് ചമ്മല് തോന്നാറുണ്ട്; ഭാവന പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സോഷ്യല്‍മീഡിയയില്‍ ആദ്യം എനിക്കൊരു പ്രെെവറ്റ് അക്കൗണ്ടായിരുന്നു ഉള്ളത്. കുറേ ഫേക്ക് ന്യൂസുകള്‍ വരും. ഡിവോഴ്സ് ആകാൻ പോകുകയാണ്, ഡിവോഴ്സ് ആയി എന്നെല്ലാം. ഒരു ഒഫീഷ്യല്‍ അക്കൗണ്ട് വെക്കൂ, ആക്ടീവ് പോലുമാകേണ്ട വ്യാജ വാർത്തയില്‍ വ്യക്തത വരുത്താം എന്ന് എന്നോട് ഒരുപാട് പേർ പറഞ്ഞു. അങ്ങനെയാണ് ഞാൻ ഇൻസ്റ്റയില്‍ ജോയിൻ ചെയ്തത്. ചില സമയത്ത് ഭയങ്കര ആക്ടീവ് ആയിരിക്കും. ചിലപ്പോള്‍ ഒന്നുമുണ്ടാകില്ല. ഭാവന കൂട്ടിച്ചേർത്തു.



