play-sharp-fill
നടി ബീന കുമ്പളങ്ങി ആശുപത്രിയില്‍, കാന്‍സര്‍ അടക്കമുള്ള രോഗം വലക്കുന്ന നടിക്ക് അടിയന്തിര ശസ്ത്രക്രിയ ; ആകെയുള്ള വരുമാനം സംഘടന നൽകുന്ന 5000 രൂപമാത്രം ; ചികിത്സയ്ക്കായി വേണ്ടത് 10 ലക്ഷം രൂപ ; സുമനസ്സുകളുടെ സഹായം തേടുന്നു

നടി ബീന കുമ്പളങ്ങി ആശുപത്രിയില്‍, കാന്‍സര്‍ അടക്കമുള്ള രോഗം വലക്കുന്ന നടിക്ക് അടിയന്തിര ശസ്ത്രക്രിയ ; ആകെയുള്ള വരുമാനം സംഘടന നൽകുന്ന 5000 രൂപമാത്രം ; ചികിത്സയ്ക്കായി വേണ്ടത് 10 ലക്ഷം രൂപ ; സുമനസ്സുകളുടെ സഹായം തേടുന്നു

കൊച്ചി : നടി ബീന കുമ്പളങ്ങി ആശുപത്രിയില്‍ ചികിത്സയില്‍. കുറച്ചുനാൾ മുൻപ് നടിയെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് കൊല്ലാക്കൊല ചെയ്ത് സ്വന്തം വീട്ടില്‍ നിന്നും ഇറക്കി വിട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് നടി സീമ ജി നായരും കൂട്ടരും ചേര്‍ന്നാണ് നടിയെ ഒരു അനാഥാലയത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് പൊലീസ് സഹായത്തോടെ സഹോദരിയേയും ഭര്‍ത്താവിനെയും ആ വീട്ടില്‍ നിന്ന് ഒഴിപ്പിക്കുകയും വീടിന്റെ താക്കോല്‍ നടിയെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നു.

കയറിക്കിടക്കാന്‍ യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്ന ആ വീട് അത്യാവശ്യം പണികള്‍ കഴിഞ്ഞ് താമസിച്ചു വരുന്നതിനിടെ ഇപ്പോഴിതാ, നടിയുടെ ആരോഗ്യ നില മോശമാവുകയും അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്.

കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം ദുരിതം അനുഭവിക്കുന്ന ബീനയ്ക്ക് അടിയന്തിരമായി ഒരു ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനു ശേഷം തുടര്‍ ചികിത്സയും വേണ്ടിവരും. എല്ലാത്തിനുമായി 10 ലക്ഷത്തോളം രൂപയാണ് വേണ്ടത്. എന്നാല്‍ ആവശ്യത്തിന് കാശില്ലാതെ ചികിത്സാസഹായം തേടുകയാണ് നടി ഇപ്പോള്‍. വിധിയുടെ തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കിടപ്പാടമെങ്കിലും തിരികെ കിട്ടിയല്ലോ എന്ന ആശ്വാസത്തിലിരിക്കവേയാണ് കാന്‍സറിന്റെ രൂപത്തില്‍ നടിയെ തേടി വീണ്ടും പരീക്ഷണങ്ങള്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളന്‍ പവിത്രന്‍ എന്ന സിനിമയിലെ നായികാ വേഷം അടക്കം എണ്‍പതോളം സിനിമകളില്‍ അഭിനയിച്ച നടി ജീവിതത്തിലെ നല്ല കാലമത്രയും ചെലവഴിച്ചത് കുടുംബത്തിനു വേണ്ടിയായിരുന്നു. അതിനിടെയാണ് സ്വന്തമായുണ്ടായിരുന്ന കിടപ്പാടവും ഭര്‍ത്താവിന്റെ ചികിത്സയുടെ ഭാഗമായി പണയം വച്ച്‌ നഷ്ടമായത്. അങ്ങനെയിരിക്കെയാണ് ഒരു വീടില്ലാതെ ദുരിതക്കയത്തില്‍ മുങ്ങി നില്‍ക്കവെ സ്ഥലമുണ്ടെങ്കില്‍ വീട് നല്‍കാം എന്ന് അമ്മ സംഘടന ബീനാ കുമ്ബളങ്ങിയോട് പറഞ്ഞത്. തുടര്‍ന്ന് സഹോദരന്‍ ഒരു മൂന്ന് സെന്റ് സ്ഥലം നല്‍കുകയും അതില്‍ അമ്മ സംഘടന ഒരു വീട് വച്ച്‌ നല്‍കുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്ബ് അമ്മ മരിച്ചതോടെ തനിച്ചായിരുന്നു ബീന അവിടെ താമസം. തുടര്‍ന്നാണ് ആരെങ്കിലും സഹായത്തിന് വേണമല്ലോ എന്നു കരുതി സഹോദരിയേയും ഭര്‍ത്താവിനെയും രണ്ടു മക്കളേയും ഒപ്പം താമസിപ്പിച്ചത്.

എന്നാല്‍ വൈകാതെ ആ വീട് അവര്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബീനയെ മാനസികമായി പീഡിപ്പിക്കുവാന്‍ തുടങ്ങി. മരുന്നും ഭക്ഷണവും പോലും നല്‍കാതെ വാക്കുകളാല്‍ അധിക്ഷേപിക്കുകയായിരുന്നു അവര്‍.

 

തുടര്‍ന്നാണ് ബീന നടി സീമാ ജി നായരെ നിരന്തരം ഫോണ്‍ വിളിക്കുകയും ആത്മഹത്യയുടെ വക്കിലാണ് താനെന്ന് പറയുകയും ചെയ്തത്. ഉടന്‍ തന്നെ വീട്ടിലേക്ക് എത്തിയ സീമാ ജി നായര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ന്നാണ് നടിയെ അനാഥാലയത്തിലേക്ക് മാറ്റിയതും. ഷുഗറും പ്രഷറും അടക്കമുള്ള രോഗങ്ങളാല്‍ വലയുന്ന ബീനയ്ക്ക് പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ പോലുമാകില്ല. ആ അവസ്ഥയിലാണ് നടിയെ ബന്ധുക്കളും കയ്യൊഴിഞ്ഞത്. 63 വയസുള്ള നടിയ്ക്ക് അമ്മ സംഘടന മാസം നല്‍കുന്ന 5000 രൂപയാണ് ഇപ്പോള്‍ ഏക വരുമാനം. അതു വാങ്ങി അനാഥാലയത്തില്‍ കഴിയവേയാണ് വീടിനു വേണ്ടി നടത്തിയ പോരാട്ടം ഫലം കണ്ടത്.

സഹോദരിയെയും ഭര്‍ത്താവിനെയും പൊലീസ് വീട്ടില്‍ നിന്ന് ഒഴിപ്പിക്കുകയും വീടിന്റെ താക്കോല്‍ ബീനയെ തിരികെ ഏല്‍പ്പിക്കുകയുമായിരുന്നു. പക്ഷെ കയറി താമസിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ആ വീടുണ്ടായിരുന്നത്. വീട് പണി സ്‌പോണ്‍സര്‍ ചെയ്ത മാധ്യമ സ്ഥാപനവും കോണ്‍ട്രാക്ടറും തമ്മില്‍ തെറ്റി. ബാക്കി വര്‍ക്ക് ചെയ്യാതെ കോണ്‍ട്രാക്ടര്‍ പോവുകയുമായിരുന്നു. മറ്റുള്ളവരുടെ സഹായത്തോടെ പണിതീര്‍ത്ത വീട്ടില്‍ താമസിച്ചു വരവേയാണ് കാന്‍സറിന്റെ രൂപത്തില്‍ നടിയെ തേടി ദുര്‍വിധി എത്തിയത്.

സഹായം നൽകാൻ താൽപര്യമുള്ളവർ ചുവടെ കൊടുത്തിട്ടുളള അക്കൗണ്ട് നമ്ബരിലേക്ക് സഹായം നല്കാവുന്നതാണ്.ബാങ്ക് ഓഫ് ബറോഡ കൊച്ചി:62620100003292. ഐഎഫ്‌എസ് സി: BARB0VJSMKO