video
play-sharp-fill

ആറു വർഷമായി ജയിലിൽ..!ദിലീപ് താരപരിവേഷമുള്ള വ്യക്തിയായതിനാൽ വിചാരണ അനന്തമായി നീണ്ടുപോകുകയാണ്..! നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ

ആറു വർഷമായി ജയിലിൽ..!ദിലീപ് താരപരിവേഷമുള്ള വ്യക്തിയായതിനാൽ വിചാരണ അനന്തമായി നീണ്ടുപോകുകയാണ്..! നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ. ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഈ കേസിൽ താൻ മാത്രമാണ് വിചാരണ തടവുകാരൻ എന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.

കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആൻറണിക്ക് സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, സതീഷ് മോഹനൻ, പ്രതീക്ഷ് കുറുപ്പ് എന്നിവരാണ് പൾസർ സുനിക്കായി ഹർജി സമർപ്പിച്ചത്.