തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കുനേരെ ട്രെയിനില്‍ ലൈംഗികാതിക്രമം; യുവതി ബഹളം വെച്ചതോടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമം; കൊല്ലം സ്വദേശി കോട്ടയം റെയില്‍വേ പൊലീസിന്റെ പിടിയിൽ; പിടിയിലായത് കഞ്ചാവ് കേസികളിലെ പ്രതിയെന്ന് പൊലീസ്

Spread the love

കോട്ടയം: തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കു നേരെ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

കൊല്ലം ചവറ തയ്യില്‍ അൻസാർ ഖാൻ (25) ആണ് കോട്ടയം റെയില്‍വേ പൊലീസിന്റെ പിടിയിലായത്.

12ന് ചെന്നൈ തിരുവനന്തപുരം എക്സ്‌പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോള്‍ അൻസാർ അവർക്ക് നേരെ ലൈംഗിക അതിക്രമം കാണിക്കുകയാിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി ഉണർന്നു ബഹളം വെച്ചതോടെ ഇയാള്‍ ആദ്യം ശുചിമുറിയില്‍ ഒളിച്ചു. ട്രെയിൻ കോട്ടയത്തെത്തിയപ്പോള്‍ പുറത്തേക്കു ചാടുകയും ചെയ്തു. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കഞ്ചാവു കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കോട്ടയം റെയില്‍വേ പൊലീസ് എസ്‌എച്ച്‌ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.