നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെയും അതിജീവിതയുടെ അഭിഭാഷക ടി ബി മിനിയുടെയും ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കും

Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികള്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

video
play-sharp-fill

ദിലീപ്, അതിജീവിതയുടെ അഭിഭാഷക ടി ബി മിനി എന്നിവർ നല്‍കിയ ഹർജികളാണ് പരിഗണിക്കുക. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട വാർത്തകള്‍ സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയാണ് ദിലീപിന്റെ ഹർജി.

വിചാരണ നടപടികള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം മാധ്യമങ്ങള്‍ ലംഘിച്ചെന്നാണ് ദിലീപിന്റെ ആരോപണം. യുട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെയാണ് അഡ്വ. ടി ബി മിനി പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 12ന് ഹർജികള്‍ പരിഗണിച്ചപ്പോള്‍ ഹാജരാകാതിരുന്ന അഡ്വ. ടി ബി മിനിക്കെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് പത്തു ദിവസത്തില്‍ താഴെ മാത്രമാണ് കോടതിയില്‍ എത്തിയതെന്നും എപ്പോഴും ഉറങ്ങുകയാണ് പതിവെന്നുമായിരുന്നു വിമർശനം.