നടിയെ ആക്രമിച്ച കേസ്; എല്ലാം തുറന്നു പറഞ്ഞശേഷം പൊട്ടിക്കരഞ്ഞ് പ്രതി; മാപ്പുസാക്ഷിയാക്കുമെന്ന് അന്വേഷണസംഘം
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികളിലൊരാള്‍ ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞയായി സൂചന.
ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നാണ് പ്രതി വെളിപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പ്രതിയുടെ പേര് പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആദ്യത്തെ ദിവസത്തെ ചോദ്യംചെയ്യലില്‍ തന്നെ ഗൂഢാലോചന നടന്ന കാര്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. തനിക്ക് അതില്‍ ഒരു പങ്കുമില്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവത്തെ ചോദ്യം ചെയ്യലിനിടയില്‍ രണ്ട് തവണ പ്രതി പൊട്ടിക്കരഞ്ഞെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതുകൊണ്ട് പ്രതിക്ക് വിശ്രമിക്കാന്‍ സമയം നല്‍കിയിരിക്കുകയാണ്. കേസില്‍ ഇയാളെ മാപ്പു സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.