വിഐപി ആരെന്ന് വെളിപ്പെടുത്തി ക്രൈംബ്രാഞ്ച്; അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പി ;വ്യക്തമായ തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുൻപോട്ട് പോകുന്നതെന്നും പ്രോസിക്യൂഷന്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി : നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപി ശരത്ത് ആണെന്നു ക്രൈംബ്രാഞ്ച്. നടൻ ദിലീപിന്റെ സുഹൃത്തായ ശരത്ത്, കേസിൽ ആറാം പ്രതിയാണെന്നും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേട്ടു. കേസിന്റെ നിലനില്‍പ്പില്‍ ഹൈക്കോടതി സംശയമുന്നയിച്ചു. വ്യക്തമായ തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിന്റെ പേരില്‍ നടക്കുന്നതു പീഡനമാണെന്ന് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു. ഹർജിയിൽ നാളെ വാദം തുടരും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group