
നടിയോടൊപ്പം എന്നതിലുപരി താൻ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്; സത്യം വിജയിക്കുമെന്ന് വിശ്വസിക്കുന്നു : കുഞ്ചാക്കോ ബോബൻ
സ്വന്തം ലേഖിക
കൊച്ചി :നടിയെ ആക്രമിച്ച കേസിൽ താൻ സത്യത്തിനൊപ്പമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. താൻ എന്നും സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്. എന്നായാലും സത്യം ജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു.
“നടിയോടൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. അത് തന്നെ അൾട്ടിമേറ്റ്ലി വിജയിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണെങ്കിലും.”- കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Third Eye News Live
0