
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം വേണമെന്ന് കോടതി
സ്വന്തം ലേഖിക
കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം തേടി വിചാരണാ കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹണി എം. വര്‍ഗീസ് അപേക്ഷ നല്‍കി.
കേസിലെ തുടരന്വേഷണ പുരോഗതി നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നീണ്ടുപോകുമെന്നും ആറ് മാസം കൂടി സമയം വേണമെന്നും അപേക്ഷയില്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ നടപടികള്‍ ഫെബ്രുവരി 16 നകം പൂര്‍ത്തിയാക്കാനാണ് നേരത്തെ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നത്
Third Eye News Live
0