
സ്വന്തം ലേഖിക
കൊച്ചി: ബലാൽസംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വിയു കുര്യക്കോസ്. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
‘അന്വേഷണത്തില്‍ പ്രതികുറ്റം ചെയ്‌തതായി തെളിഞ്ഞതാണ്. തെളിവെടുപ്പിനായി കൊണ്ടുപോകും. ഇപ്പോള്‍ അറസ്‌റ്റ് രേഖപ്പെടുത്തി കസ്‌റ്റഡിയില്‍ എടുത്തിരിക്കുകയാണ്. തെളിവെടുപ്പിന് ശേഷം വീണ്ടും വിശദമായി ചോദ്യം ചെയ്യും’; ഡിസിപി പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്‌ചാത്തലത്തില്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാദ്ധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും.