നടിയെ ആക്രമിച്ച കേസിലെ സാക്ഷിവിസ്താരം അന്തിമഘട്ടത്തിൽ;അന്വേഷണ സംഘത്തലവന്റെ സാക്ഷി വിസ്താരം ഇന്ന് തുടങ്ങും.

Spread the love

കൊച്ചി : നടി ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തില്‍. അന്വേഷണ സംഘത്തലവന്റെ സാക്ഷി വിസ്താരം ഇന്ന് തുടങ്ങും.2021 ല്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് കേസില്‍ തുടരന്വേഷണം നടത്തുകയായിരുന്നു.

ഡിവൈഎസ്പി ബൈജു പൗലോസിനെയാണ് വിസ്തരിക്കുക.കേസില്‍ ഇതുവരെ വിസ്തരിച്ചത് 260 പേരെയാണ്. കൂടുതല്‍ ദിവസം വിസ്തരിച്ചത് ബാലചന്ദ്രകുമാറിനെയും. 40 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇതില്‍ 37 ദിവസവും വിസ്തരിച്ചത് പ്രതിഭാഗമാണ്. മാര്‍ച്ച്‌ 31നകം വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ബൈജു പൗലോസിന്റെ വിസ്താരം കഴിഞ്ഞാല്‍ മറ്റ് വാദമുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. നിലവില്‍മാര്‍ച്ച്‌ 31-നകം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി വിചാരണ കോടതിയെ അറിയിച്ചിരിക്കുന്നത്. 31നകം തന്നെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പ്രോസിക്യൂഷനും കോടതിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group