നടിയെ ആക്രമിച്ച കേസ്; തിരുവനന്തപുരം ഭാഷാ ശൈലി പിന്തുടരുന്ന വി. ഐ പി ആര്? ദിലീപിന് പിന്നിലുള്ള ഉന്നതനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബാലചന്ദ്ര കുമാര്‍
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്നിലുള്ള ഉന്നതനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകൻ ബാലചന്ദ്ര കുമാര്‍.
തിരുവനന്തപുരം ഭാഷാ ശൈലിയാണ് ഇയാള്‍ പിന്തുടരുന്നതെന്നും രണ്ട് പേരെയാണ് സംശയമുള്ളതെന്നുമുള്ള പുതിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്ര കുമാര്‍ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
പൊലീസ് ചിലരുടെ ശബ്ദ സാമ്പിളുകള്‍ കേള്‍പ്പിച്ചിരുന്നു, ഉന്നതന്‍ എന്ന് സംശയമുള്ളയാളെ നേരില്‍ കണ്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐവിയുടെയും ശബ്ദരേഖ നേരത്തെ പുറത്തുവിട്ടിരുന്നു.
ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.
കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമായി കേള്‍ക്കാം.
ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷന്‍ സ്‌ക്രീനില്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ പോസ് ചെയ്ത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.