
മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീല്‍, കൽക്കി തുടങ്ങി നിരവധി സിനിമകള്‍; ചന്ദനമഴയും ആത്മസഖിയും അടക്കം ഹിറ്റ് സീരിയലുകളിലും വേഷമിട്ട സിനിമാ-സീരിയല്‍ താരം അപര്‍ണാ നായരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി.
നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട താരത്തെ കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു.
ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: ത്രയ, കൃതിക. മേഘതീര്‍ത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.