video
play-sharp-fill

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; നടി സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം; സംഭവത്തിൽ രണ്ടു പേര്‍ക്ക് പരിക്ക്

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; നടി സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം; സംഭവത്തിൽ രണ്ടു പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ 

ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിപ്പെട്ടു. അനുശ്രീ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്. ഇടുക്കി മുല്ലറിക്കുടിയിലാണ് അപകടം ഉണ്ടായത്. ജിഷ്ണു, വിഷ്ണു എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പരുക്കേറ്റ ബൈക്ക് യാത്രികരെ ആശുപതിയിലേക്ക് മാറ്റി. പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു അനുശ്രീ. നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയില്‍ വെച്ച് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു.