നടി അനന്യയുടെ സഹോദരൻ അർജുൻ ​ഗോപാൽ വിവാഹിതനായി

Spread the love

നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി. മാധവി ബാലഗോപാലാണ് വധു. ഇന്നലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി കൊച്ചിയിൽ റിസപ്ഷൻ നടത്തിയിരുന്നു. 

video
play-sharp-fill

ഇന്നലെ ഗുരുവായൂരിൽ നിരവധി വിവാഹങ്ങൾ നടന്നിരുന്നു. മാധവിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു ഗുരുവായൂർ വച്ച് വിവാഹം നടത്തണമെന്നത്. അതുകൊണ്ടാണ് ഇത്രയധികം തിരക്കുകൾക്കിടയിലും ഇവിടെ വച്ച് വിവാഹം നടത്തിയതെന്ന് അർജുൻ പറഞ്ഞു. അനന്യ ലളിതമായ ലുക്കിലാണ് സഹോദരന്‍റെ വിവാഹത്തിന് എത്തിയത്.