video
play-sharp-fill

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിന് പങ്കുണ്ട്; കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗണേഷിനെ അകത്താക്കും; പൊലീസിന്റെ പക്കല്‍ ഗണേഷിനെതിരെ ശക്തമായ തെളിവുണ്ട്; കൊടിക്കുന്നില്‍ സുരേഷ് എം.പി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിന് പങ്കുണ്ട്; കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗണേഷിനെ അകത്താക്കും; പൊലീസിന്റെ പക്കല്‍ ഗണേഷിനെതിരെ ശക്തമായ തെളിവുണ്ട്; കൊടിക്കുന്നില്‍ സുരേഷ് എം.പി

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: കൊച്ചിയില്‍ നടി ആേ്രകസില്‍ ആദ്യം അറസ്റ്റിലാവുക ഗണേഷ് കുമാര്‍ ആയിരിക്കുമെന്നും പൊലീസിന്റെ പക്കല്‍ ഗണേഷ് കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി.

കഴിഞ്ഞ ദിവസം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കോടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തിനിടയില്‍ സംഘര്‍ഷമുണ്ടായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വാഹനം കടന്ന് പോയതിന് പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.
‘യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേസില്‍ ആദ്യം തന്നെ കെ.ബി ഗണേഷ് കുമാര്‍ അറസ്റ്റിലാകും. പൊലീസിന്റെ പക്കല്‍ ഗണേഷ് കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ട്.’- കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.