video
play-sharp-fill

അമ്പലത്തിൽ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്; സമാധാനം തകരുന്നു; അമ്പലത്തിലെ ലൗഡ്‌സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമായി നടി അഹാന കൃഷ്ണ

അമ്പലത്തിൽ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്; സമാധാനം തകരുന്നു; അമ്പലത്തിലെ ലൗഡ്‌സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമായി നടി അഹാന കൃഷ്ണ

Spread the love

തിരുവനന്തപുരം: സമീപത്തെ അമ്പലത്തിലെ ലൗഡ്‌സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് നടി അഹാന കൃഷ്ണ. ആരാധനായലങ്ങളില്‍ സമയവും സാഹചര്യവും നോക്കാതെ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അഹാന തൻറെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ച് വീഡിയോയും കുറിപ്പുകളും ആണ് ചർച്ചയായി കൊണ്ടിരിക്കുന്നത്.

“ഉത്സവവേളകളിൽ അമ്പലത്തിനുള്ളിലെ കാര്യങ്ങള്‍ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് സംഘാടകര്‍ കരുതുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച്‌ രാത്രി പത്തോ പതിനൊന്നോ മണിവരെ ഉച്ചത്തില്‍ പാട്ടും മറ്റും പ്ലേ ചെയ്യുകയാണ്. പലപ്പോഴും ഇത് സമാധാനം തകര്‍ക്കുന്ന നിലയിലേക്ക് മാറുന്നു. അമ്പലത്തിലെ പ്രാര്‍ത്ഥനയും മറ്റും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്ത് പോയി കേള്‍ക്കും” എന്നാണ് അഹാന സ്റ്റോറിയിൽ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ‘സരക്ക് വച്ചിരുക്കാ’ എന്ന സിനിമാ ഗാനം വച്ച വീഡിയോയാണ് നടി അടുത്ത സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. ”അമ്ബലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹരോ” എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”എനിക്കും എന്റെ ഫോണിനും ഈ മ്യൂസിക് ബീറ്റിനൊപ്പം വൈബ് അടിക്കണം” എന്നാണ് മറ്റൊരു സ്റ്റോറിയില്‍ അഹാന പറഞ്ഞത്.
എന്നാൽ പിറ്റേ ദിവസം രാവിലെ തന്നെ അമ്പലത്തിലെ പാട്ട് കച്ചേരി ആരംഭിച്ചതിനെ വിമര്‍ശിച്ചും അഹാന വീഡിയോ പങ്കുവെച്ചു.”ഗുഡ് മോണിങ്.. ഇതാണോ കാവിലെ പാട്ട് മത്സരം എന്ന് പറയുന്ന സാധനം?” എന്ന് ചോദിച്ചു കൊണ്ടാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ”വയ്യ എനിക്ക് ഈ പാട്ടുകാരെ കൊണ്ട്” എന്ന ക്യാപ്ഷനോടെ അഹാന സ്വന്തം ചിത്രവും പങ്കുവച്ചിട്ടുണ്ട്.