video
play-sharp-fill

അന്ന് അവൾക്ക് ഞാൻ ഒരു സഹായവും ചെയ്തു നൽകിയില്ല ; മകളോട് മാപ്പ് പറഞ്ഞ് നടൻ ശരത് കുമാർ

അന്ന് അവൾക്ക് ഞാൻ ഒരു സഹായവും ചെയ്തു നൽകിയില്ല ; മകളോട് മാപ്പ് പറഞ്ഞ് നടൻ ശരത് കുമാർ

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: തെന്നിന്ത്യൻ സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വരലക്ഷ്മി ശരത് കുമാർ. ചിമ്പു നായകനായി എത്തിയ ‘പോടാ പോടീ’ എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.മമ്മൂട്ടി നായകനായ കസബ,വിശാൽ ചിത്രം സണ്ടെക്കോഴി 2 എന്നിവ വരലക്ഷ്മിയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളാണ്.

ഇപ്പോഴിതാ തന്റെ മകളോട് മാപ്പ് ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അച്ഛൻ ശരത് കുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരലക്ഷ്മിയുടെ ആദ്യ സിനിമയായ ‘പോടാ പോടി’ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ റിലീസ് തടസപ്പെട്ടപ്പോൾ ഞാൻ അവൾക്ക് യാതൊരു തരത്തിലുള്ള സഹായവും ചെയ്തു നൽകിയില്ല എന്ന് പറഞ്ഞാണ് ശരത്കുമാർ മകളോട് മാപ്പ് പറഞ്ഞത്.

‘അവൾ ആരുടെയും പിന്തുണ ഇല്ലാതെയാണ് സിനിമയിൽ തന്റേതായ ഇടം നേടിയത്. അവളുടെ അർപ്പണബോധവും കഠിനാധ്വാനവുമാണ് അവളെ വിജയത്തിലേക്ക് എത്തിച്ചത് അതിൽ പിതാവ് എന്ന നിലയിൽ ഞാൻ ഏറെ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്’ എന്നും ശരത് കുമാർ പറഞ്ഞു.