നടൻ ദേവന്റെ ഭാര്യ അന്തരിച്ചു
സ്വന്തം ലേഖിക
തൃശൂർ: പ്രശസ്ത നടൻ ദേവന്റെ ഭാര്യയും, സംവിധായകൻ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55)അന്തരിച്ചു. മൃതദേഹം ഇന്നു തൃശൂർ മൈലിപാടത്തുള്ള വസതിയിൽ പൊതുദർശനു വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തിൽ നടക്കും. മകൾ ലക്ഷ്മി, മരുമകൻ സുനിൽ. പരസ്യസംവിധായകൻ സുധീർ കാര്യാട്ട് സഹോദരനാണ്.
രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവൻ. രാമു കാര്യാട്ടിന്റെ പാരമ്പര്യവുമായയാണ് ദേവൻ സിനിമയിൽ സജീവമായത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും ദേവൻ അഭിനയിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0