
ഷെയിന്‍ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി
സ്വന്തം ലേഖകൻ
കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ൻ നിഗമിന്റേയും വിലക്ക് നീക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമ പറഞ്ഞ് കത്ത് നല്‍കിയിരുന്നു.ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്‌തതോടെയാണ് വിലക്ക് നീക്കിയത്.
ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങള്‍ക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നല്‍കും. ഇരുവരുടെയും പുതിയ ചിത്രങ്ങളുമായി നിര്‍മാതാക്കള്‍ സഹകരിക്കും.കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നിര്‍മാതാക്കള്‍ ഷെയിന്‍ നിഗവും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് വാര്‍ത്ത സമ്മേളം നടത്തിയത്.ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഈ താരങ്ങള്‍ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് നിര്‍മാതാക്കളുടെ സംഘടന പറഞ്ഞത്.
പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.ഏപ്രില്‍ 25നാണ് നടന്മാരായ ഷെയിൻ നിഗമിനും ശ്രീനാഥ് ഭാസിക്കും മലയാള സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സിനിമാ സംഘടനകളുടെ ചര്‍ച്ചയിലാണ് തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടനയും താര സംഘടനയായ അമ്മയും ആണ് ചര്‍ച്ച നടത്തിയത്.