video
play-sharp-fill

Wednesday, May 21, 2025
HomeMainഒന്നാം സ്ഥാനത്ത് പ്രഭാസ്; രണ്ടാം സ്ഥാനത്ത് വിജയ്‍, ഷാരൂഖ് മൂന്നാമത്: ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള...

ഒന്നാം സ്ഥാനത്ത് പ്രഭാസ്; രണ്ടാം സ്ഥാനത്ത് വിജയ്‍, ഷാരൂഖ് മൂന്നാമത്: ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നായക താരങ്ങളുടെ പട്ടിക പുറത്ത്

Spread the love

മുംബൈ: ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ എന്റര്‍ടെയ്‍ൻമെന്റ് അനലിസ്റ്റുകളായ ഓര്‍മാക്സ് മീഡിയ. ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരവും മലയാളികളുടെയും പ്രിയപ്പെട്ട നായകനുമായ തെലുങ്ക് നടൻ പ്രഭാസ്. രണ്ടാം സ്ഥാനത്ത് മലയാളികളുടെ പ്രിയ താരം വിജയ്‍യും ആണ്.

സിനിമകള്‍ നിരന്തരം ചെയ്യുന്നില്ലെങ്കിലും തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ പ്രഭാസിനും വിജയ്‍ക്കും ആകുന്നുണ്ട് എന്നതാണ് ജനപ്രീതിയിലും മുന്നിട്ടുനില്‍ക്കാൻ അവരെ സഹായിക്കുന്നത്. ദ രാജാ സാബാണ് പ്രഭാസ് ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതി ആണ്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് പ്രഭാസ എന്നതിനാല്‍ അദ്ദേഹം നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. മാത്രമല്ല പ്രഭാസിനെ ഇന്ത്യയാകെ ഉറ്റുനോക്കുന്നുണ്ട്. സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്ബൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. താത്കാലികമായി പേര് ‘പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തില്‍ യോദ്ധാവിന്റെ കഥ പറയുന്നതാണ് ‘പ്രഭാസ്- ഹനു’.

വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രം ജനനായകൻ ആണ്. എച്ച്‌ വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്ബൻ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരില്‍ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനില്‍ അരശ്, ആർട്ട് : വി സെല്‍വ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കണ്‍ട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖർ എന്നിവരും ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനപ്രീതിയില്‍ മൂന്നാമത് ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖ് ഖാനാണ്. നാലാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. തൊട്ടു പിന്നില്‍ അജിത് കുമാറുമാണ്. തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള നായക താരങ്ങള്‍ യഥാക്രമം മഹേഷ് ബാബു, രാം ചരണ്‍, സല്‍മാൻ ഖാൻ, അക്ഷയ് കുമാര്‍, ജൂനിയര്‍ എൻടിആര്‍ എന്നിവരും ആണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments