
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ താരങ്ങളുടെ പട്ടികയിൽ കല്യാണി പ്രിയദർശനും. ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി പുതുമുഖ താരങ്ങളായ അഹാൻ പാണ്ഡേയും അനീറ്റ് പദ്ദയും. ഐഎംഡിബി ആണ് 2025ലെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്.
യഷ് രാജ് ഫിലിംസ് നിർമിച്ച സെയ്യാര എന്ന ചിത്രത്തിലെ കപ്രധാന കഥാപാത്രങ്ങളെയാണ് അഹാനും അനീറ്റും അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ സംവിധായകൻ മോഹിത് സൂരിയും ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ഉണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ജനപ്രിയ താരങ്ങളില്‍ ഒന്നാമനായി തെരഞ്ഞെടുക്കപ്പെടുക എന്നത് സ്വപ്നത്തിന് സമാനമാണെന്ന് അഹാൻ പാണ്ഡേ പറയുന്നു.
ആമിർ ഖാനാണ് പട്ടികയില്‍ മൂന്നാമതുള്ളത്. ഇഷാൻ ഖട്ടർ, ലക്ഷ്യ എന്നിവർക്കെല്ലാം പിറകില്‍ ആറാം സ്ഥാനത്താണ് രശ്മിക മന്ദാന. തൊട്ടു താഴെ മലയാളികളുടെ പ്രിയ താരം കല്യാണി പ്രിയദർശനും ഇടം പിടിച്ചിട്ടുണ്ട്. തൃപ്തി ദിമ്രി, രുക്മണി വസന്ത്, ഋഷഭ് ഷെട്ടി എന്നാവരാണ് പത്തു പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റു താരങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group


