video
play-sharp-fill
മകനെ പഠിപ്പിക്കുന്നത് നടൻ വിശാൽ ; ഇപ്പോൾ കഴിയുന്നത് വാടകവീട്ടിൽ, കിടന്നുറങ്ങുന്നത് നിലത്ത് പായയിൽ ; മൂന്ന് പ്രണയപരാജയങ്ങൾ ജീവിതം ഇങ്ങിനെയാക്കിയെന്ന് നടി ചാർമിള; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാർമിള

മകനെ പഠിപ്പിക്കുന്നത് നടൻ വിശാൽ ; ഇപ്പോൾ കഴിയുന്നത് വാടകവീട്ടിൽ, കിടന്നുറങ്ങുന്നത് നിലത്ത് പായയിൽ ; മൂന്ന് പ്രണയപരാജയങ്ങൾ ജീവിതം ഇങ്ങിനെയാക്കിയെന്ന് നടി ചാർമിള; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാർമിള


സ്വന്തം ലേഖകൻ

മോഹൻലാലിന്റെ നായികയായി ധനത്തിലൂടെ അരങ്ങേറുകയും മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്ത നടി ചാർമ്മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട്ടിലെ ഓല മേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള ഒരു കൊച്ചു തെരുവിൽ രണ്ടു മുറികളുള്ള ഒരു കുഞ്ഞു വീട്ടിൽ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടുകയാണ് ഇപ്പോൾ ഈ നടി. ചെറിയ വീട്ടിൽ ഹാളിൽ നിലത്ത് പായ വിരിച്ചാണ് താൻ കിടക്കുന്നതെന്നും ചാർമിള വെളിപ്പെടുത്തുന്നു. വനിതാപ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് ചാർമ്മിള വെളിപ്പെടുത്തിയത്.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് തന്നെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചതെന്നും നടി പറയുന്നു. സഹോദരിയുടെ സുഹൃത്തും സോഫറ്റ് വെയർ എഞ്ചിനീയറുമായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാർമിള പുതിയ ജീവിതം തുടങ്ങുകയായിരുന്നു. രോഗബാധിതയായ അമ്മയും ചാർമിളയക്കൊപ്പമാണ് കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജേഷുമായുള്ള ബന്ധം വേർപിരിഞ്ഞതിനു ശേഷം എങ്ങോട്ടു പോകണമെന്ന് അറിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാൻ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോൾ അയാൾക്ക് സംശയമാണ്. മുകളിൽ വന്ന് അയാൾ എത്തിനോക്കും. നായ്ക്കളെ അയാൾക്കിഷ്ടമല്ല. പക്ഷേ മോന് നായയെ ഇഷ്ടമാണ്. അവനെ സങ്കടപ്പെടുത്തേണ്ടെന്നു കരുതി ഒരു നായയെ വളർത്തുന്നുണ്ട്. രണ്ടു മുറികളിലൊന്നിലാണ് നായയെ വളർത്തുന്നത്. ആഴ്ചയിൽ ഒരു ദിവസം പുറത്തു കൊണ്ടു പോയി കുളിപ്പിക്കും. ചോറും തൈരുമാണ് നായ്ക്കളുടെയും ഭക്ഷണം. സിനിമകൾ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വർക്ക് അടുപ്പിച്ച് കിട്ടിയാൽ മതി. റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാൽ സ്ഥിരവരുമാനം ലഭിക്കുമായിരുന്നുവെന്നും ചാർമിള പറഞ്ഞു.

മകൻ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകർത്തത്. ഒൻപതു വയസ്സായി മോന്. വല്ലപ്പോഴും അവന്റെ അച്ഛൻ ഓൺലൈനായി ഓർഡർ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം. തമിഴ് നടൻ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്‌കൂൾ ഫീസ് മുടങ്ങുന്നില്ലെന്നും ചാർമിള പറയുന്നു.