video
play-sharp-fill

ഉമ്മ വച്ചാൽ കുട്ടികൾ ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്, സെക്സ് ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ സ്ത്രീകൾക്ക് അറിയില്ല, പുരുഷനെ തൃപ്തിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമുള്ളതാണ് എന്നാണ് പലരുടെയും വിചാരം, ഇന്ത്യയിലെ സ്ത്രീകളെയും അവരുടെ ലൈംഗിക അഭിലാഷങ്ങളെയും കുറിച്ചോർത്ത് തനിക്ക് സങ്കടമുണ്ടെന്ന് നടി നീന ഗുപ്ത

ഉമ്മ വച്ചാൽ കുട്ടികൾ ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്, സെക്സ് ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ സ്ത്രീകൾക്ക് അറിയില്ല, പുരുഷനെ തൃപ്തിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമുള്ളതാണ് എന്നാണ് പലരുടെയും വിചാരം, ഇന്ത്യയിലെ സ്ത്രീകളെയും അവരുടെ ലൈംഗിക അഭിലാഷങ്ങളെയും കുറിച്ചോർത്ത് തനിക്ക് സങ്കടമുണ്ടെന്ന് നടി നീന ഗുപ്ത

Spread the love

ഇന്ത്യയിലെ സ്ത്രീകളെയും അവരുടെ ലൈംഗിക അഭിലാഷങ്ങളെയും കുറിച്ചോർത്ത് തനിക്ക് സങ്കടമുണ്ടെന്ന് നടി നീന ഗുപ്ത. സെക്സ് ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ 95 ശതമാനം സ്ത്രീകൾക്കും അറിയില്ല. പുരുഷനെ തൃപ്തിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമുള്ളതാണ് സെക്‌സ് എന്നാണ് ഇപ്പോഴും പലരുടെയും വിചാരം എന്നാണ് നീന ഗുപ്ത ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുന്നത്.

ഉമ്മ വച്ചാൽ കുട്ടികൾ ഉണ്ടാവുമെന്നാണ് താൻ കരുതിയിരുന്നതെന്നും നടി പറയുന്നുണ്ട്. ഇന്ത്യൻ സ്ത്രീകളെയും അവരുടെ ലൈംഗിക അഭിലാഷങ്ങളെയും കുറിച്ചോർത്ത് എനിക്ക് സങ്കടം തോന്നും ഇന്ത്യയിലെ 99%, അല്ലെങ്കിൽ 95 ശതമാനത്തോളം സ്ത്രീകൾക്കും സെക്‌സ് ആനന്ദത്തിന് വേണ്ടിയാണെന്ന് അറിയില്ല.

പുരുഷനെ തൃപ്തിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമുള്ളതാണ് സെക്‌സ് എന്നാണ് അവരുടെ വിചാരം.’
‘ചെറിയൊരു വിഭാഗം സ്ത്രീകൾക്ക് മാത്രമാണ് സെക്‌സ് എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളു. ഭൂരിപക്ഷം സ്ത്രീകൾക്കും അത് ആസ്വാദകരമല്ല. ഇന്ത്യൻ സ്ത്രീകൾ സെക്‌സിനെ ഒരു നിഷിദ്ധ വിഷയമായി കാണുന്നത് അവസാനിപ്പിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എത്രത്തോളം നമ്മൾ സെക്സിനെ കുറിച്ച് സംസാരിക്കുന്നുവോ അത് അത്രത്തോളം സാധാരണ കാര്യമായി മാറും.’ ‘നമ്മുടെ സിനിമകൾ എന്താണ് കാണിക്കുന്നത്? നിങ്ങളൊരു സ്ത്രീയാണെങ്കിൽ ഒരു പുരുഷനെ കണ്ടുപിടിക്കുക എന്നതാണ് അടിസ്ഥാന കാര്യം. കുറേ കാലത്തോളം ഞാൻ വിചാരിച്ചിരുന്നത് ഉമ്മ വച്ചാൽ ഗർഭിണിയാവും എന്നായിരുന്നു. അതാണ് സത്യം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്.

അങ്ങനെയായിരുന്നു ഇവിടെയുള്ള സിനിമകളിൽ കാണിച്ചിരുന്നത്. ‘മുമ്പ് അവർ സമ്പാദിക്കുന്നില്ലായിരുന്നു അവർക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല, അതുകൊണ്ട് അവർക്ക് ഇങ്ങനെയൊക്കെ ജീവിച്ച് പോകണമായിരുന്നു ഇപ്പോൾ ചില സ്ത്രീകൾ അവരുടെ പുരുഷ്‌ന്മാരേക്കാൾ കൂടുതൽ സമ്പാദിക്കുന്നുണ്ട്, അതുകൊണ്ട് കാര്യങ്ങൾ മാറി വരികയാണ്’ എന്നാണ് നീന ഗുപ്ത പറയുന്നത്