video
play-sharp-fill
നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.