video
play-sharp-fill

കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ; കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായുള്ള ഒരുക്കത്തിൽ കുടുംബവും സഹപ്രവർത്തകരും ; കരൾ നൽകാൻ തയ്യാറായി മകളും ; ശസ്ത്രക്രിയയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിനിടെ മരണം; നിരവധി സിനിമയിലും സീരിയലിലും നിറഞ്ഞുനിന്ന നടൻ വിടവാങ്ങുമ്പോൾ

Spread the love

തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്.

നടന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. മകള്‍ കരള്‍ നല്‍കാന്‍ തയാറുമായിരുന്നു. ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് മരണം.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സീരിയല്‍ രംഗത്തും സജീവമായിരുന്നു. നടന്‍ കിഷോര്‍ സത്യയാണ് മരണ വിവരം തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ അറിയിച്ചത്.
അഭിരാമി, അനനിക എന്നിവര്‍ മക്കളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group