‘അതെ, ഞാൻ വിവാഹം കഴിക്കാൻ പോകുന്നു, ഭാവിവധുവിനെ കണ്ടെത്തി; ഞങ്ങളുടെത് ഒരു പ്രണയ വിവാഹം; നാല്പത്തിഏഴാം വയസിൽ ശുഭ വാര്‍ത്തയുമായി നടൻ വിശാല്‍

Spread the love

ചെന്നൈ: തമിഴ് സിനിമാപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നടൻ വിശാല്‍.

video
play-sharp-fill

സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ താരം. പൊതു പരിപാടികളില്‍ പങ്ക് എടുക്കുന്നതും അടക്കം എപ്പോഴും ചർച്ച വിഷയം ആകാറുണ്ട്.

ഇപ്പോഴിതാ, ആദ്യമായി വിവാഹം എപ്പോള്‍? എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം. വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് നടൻ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം ഉടൻ ഉണ്ടാകുമെന്നും പ്രണയ വിവാഹമാണെന്നുും കല്യാണം ഉടനുണ്ടാകുമെന്നും വിശാല്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം.

‘അതെ, ഞാൻ വിവാഹം കഴിക്കാൻ പോവുകയാണ്. എന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍ വിവാഹത്തെക്കുറിച്ച്‌ സംസാരിച്ചു കഴിഞ്ഞു. ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെ കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാൻ ഉടൻ തന്നെ അറിയിക്കും’, എന്നായിരുന്നു വിശാല്‍ പറഞ്ഞത്. നാല്പത്തി ഏഴാം വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.