‘ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചുതന്നത്’: ഫഹദിനും നസ്രിയ്ക്കുമെതിരെ വർഗീയ പ്രചരണം നടത്തിയ അഭിഭാഷകനെതിരെ നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

Spread the love

 

കൊച്ചി: സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ നസ്രിയയും ഫഹദും ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ വിമർശിച്ച അഡ്വ. കൃഷ്ണ രാജിന് നടൻ വിനായകന്റെ മറുപടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനായകന്റെ പ്രതികരണം. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിങ്ങൾക്കാരാണ് പതിച്ചു തന്നതെന്ന് വിനായകൻ ചോദിച്ചത്.

 

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

 

ഇത് പറയാൻ നീയാരാടാ… വർഗീയവാദി കൃഷണരാജെ ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്…. നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, എന്താണെന്നു അറിയാൻ ശ്രമിക്ക് അല്ലാതെ നിന്റെ തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയ് ഹിന്ദ്

 

‘സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളിൽ കടക്കാം. വേണേൽ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറ്റും. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം’- എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് ഫേസ്ബുക്കിലൂടെ അഡ്വ. കൃഷ്ണരാജിന്റെ വിമർശനം.

 

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള ചെറിയ ചടങ്ങ് ആയിരുന്നു സുഷിന്റെയും ഗായിക ഉത്തരാകൃഷ്ണയുടെയും വിവാഹം. ഫഹദ് ഫാസിൽ, ഭാര്യ നസ്രിയ എന്നിവർക്ക് പുറമെ ജയറാം, പാർവതി, കാളിദാസ്, ശ്യാംപുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.