
കൊച്ചി: ലഹരിക്കെതിരെ സംസാരിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ രംഗത്തെത്തി. മദ്യം കഴിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചവരും ഇപ്പോള്‍ പൊതുവേദികളില്‍ എത്തി യുവതിയെയും യുവാക്കളെയും ഉപദേശിക്കുന്നതായി വിനായകൻ പറഞ്ഞു.
സ്വന്തമായി എഴുന്നേല്‍ക്കാൻ കഴിയാതെ മറ്റുള്ളവരുടെ സഹായത്തോടെ വേദിയില്‍ എത്തിയ്‌ക്കൊണ്ടാണ് പലരും പ്രസംഗം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനായകന്റെ പ്രതികരണം.
കള്ള് കുടിച്ച് സകല അവയവങ്ങളും നശിച്ച്, എഴുന്നേറ്റ് നില്‍ക്കാൻ നാല് പേരുടെ സഹായം ആവശ്യമായി വരുന്നവർ പൊതുവേദിയില്‍ വന്ന് ലഹരിയെ കുറിച്ച് സംസാരിക്കുന്നത് തമാശയും ദുരന്തവും ആണെന്നാണ് വിനായകൻ തന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്. കള്ളാണെങ്കിലും കഞ്ചാവാണെങ്കിലും മയക്കുമരുന്ന് ആണെങ്കിലും മയക്കുന്നതെല്ലാം ലഹരിയാണെന്ന് വിനായകൻ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തമായി എഴുന്നേല്‍ക്കാൻ കഴിയാതെ മറ്റുള്ളവരുടെ തോളില്‍ തൂങ്ങി പൊതുവേദിയില്‍ വന്നിരുന്ന് ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നിങ്ങള്‍ ആണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നതെന്നും വിനായകൻ വിമർശിച്ചു.
“ചത്ത ഈ ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറാറായാല്‍ വീട്ടില്‍ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്…” എന്നും വിനായകൻ ചോദിച്ചു. “നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്‌ട്? എന്ന് ചോദിച്ചുകൊണ്ടാണ് വിനായകൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.