പ്രമേഹം മൂർച്ഛിച്ചു ; നടൻ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ നീക്കം ചെയ്തു

പ്രമേഹം മൂർച്ഛിച്ചു ; നടൻ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ നീക്കം ചെയ്തു

സ്വന്തം ലേഖകൻ

ചെന്നൈ: കടുത്ത പ്രമേഹത്തെത്തുടർന്ന് നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണം.

തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ ചികിത്സ തുടരുകയാണ് അദ്ദേഹം. വിജയകാന്ത് ഏതാനുംദിവസം ആശുപത്രിയിൽ തുടരുമെന്നും ഡി.എം.ഡി.കെ. വൃത്തങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group