video
play-sharp-fill

കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസ്; നടൻ വിജയകുമാറിനെ കുറ്റവിമുക്തമാക്കി ;കുറ്റം ചെയ്തതായി സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി

കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസ്; നടൻ വിജയകുമാറിനെ കുറ്റവിമുക്തമാക്കി ;കുറ്റം ചെയ്തതായി സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കുറ്റവിമുക്തമാക്കി. തൃക്കാക്കര അസി.കമിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു കേസ്.

എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട് കോടതിയാണ് വിജയകുമാറിനെ കുറ്റവിമുക്തനാക്കിയത്.കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള രണ്ട് സാക്ഷികളുടെ മൊഴികള്‍ വിജയകുമാറിന് അനുകൂലമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയകുമാര്‍ കുറ്റം ചെയ്തതായി സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ഹാജരാക്കിയ സ്വതന്ത്ര സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും വിലയിരുത്തിയാണ് കോടതി വിജയകുമാറിനെ വെറുതെവിട്ടത്.

അസി.കമിഷണര്‍ ഓഫിസിനുള്ളില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്തു വിജയകുമാര്‍ കൈ ഞെരമ്പുമുറിച്ചെന്നാണ് കേസ്. കുഴല്‍പ്പണം തട്ടിയെടുത്തെന്ന പരാതിയില്‍ ചോദ്യം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം.