നടൻ വിജയിക്ക് വൻ തിരിച്ചടി; ആദായനികുതി വകുപ്പ് ചുമത്തിയ  1.5 കോടി രൂപയുടെ പിഴ ശരിവെച്ച്‌ മദ്രാസ് ഹൈക്കോടതി

Spread the love

ചെന്നൈ: വെളിപ്പെടുത്താത്ത വരുമാനത്തിന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

video
play-sharp-fill

2015-16 സാമ്പത്തിക വര്‍ഷത്തില്‍ 15 കോടി രൂപയുടെ വരുമാനം മറച്ചുവെച്ചു എന്നാരോപിച്ച്‌ ചുമത്തിയ പിഴയാണ് കോടതി ശരിവെച്ചത്.

ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയാണ് വിധി പ്രസ്താവിച്ചത്. പിഴ ചുമത്തിക്കൊണ്ടുള്ള ആദായനികുതി വകുപ്പിന്റെ നോട്ടീസ് നിയമപരമായ സമയപരിധിക്കുള്ളില്‍ തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 സെപ്റ്റംബറില്‍ വിജയിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് വെളിപ്പെടുത്താത്ത 15 കോടി രൂപയുടെ വരുമാനത്തിന് 2018 ഡിസംബറിലാണ് പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

പിഴയടയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന വിജയിന്റെ ആവശ്യം തള്ളിയെങ്കിലും, സമയപരിധി ഒഴികെയുള്ള മറ്റ് കാര്യങ്ങളില്‍ ഇളവ് തേടി ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ വിജയിന് കോടതി അനുമതി നല്‍കി.

ഏകദേശം 1.5 കോടി രൂപയാണ് വിജയ് പിഴയായി ഒടുക്കേണ്ടി വരിക. നേരത്തെ മറ്റൊരു ബെഞ്ച് ഈ പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നുവെങ്കിലും പുതിയ വിധിയോടെ ആദായനികുതി വകുപ്പിന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാം.