
കാക്കനാട് : മുൻ മാനേജരെ കയ്യേറ്റം ചെയ്തെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ ഒക്ടോബർ 27നു നേരിട്ടു ഹാജരാകാൻ മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചു. ഇൻഫോപാർക്ക് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണു കോടതി വിചാരണ നടപടി തുടങ്ങുന്നത്.
മുൻ മാനേജർ താമസിക്കുന്ന ഫ്ലാറ്റിന്റെ പാർക്കിങ് സ്ഥലത്ത് മുൻ മാനേജരും ഉണ്ണി മുകുന്ദനും തമ്മിൽ നടന്ന പിടിവലിക്കിടെ മുൻ മാനേജരുടെ കണ്ണട വീണു പൊട്ടിയതായും കൈമുട്ടിനു താഴെ ഉരഞ്ഞതായും കുറ്റപത്രത്തിലുണ്ട്. പക്ഷേ മർദനത്തിനു തെളിവില്ല.


