
തൃശൂര്‍ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തതിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്
സ്വന്തം ലേഖകൻ
തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തതിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്.കിറ്റില്‍ വരെ പടം വച്ച് അടിച്ചു കൊടുക്കുമ്ബോള്‍, കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചതെന്ന് ജനം അറിയുന്നതില്‍ എന്താണ് കുഴപ്പമെന്ന് സുരേഷ് ഗോപി ചോദിച്ചു.’കേന്ദ്രമന്ത്രി മുരളീധരനെക്കൂടി ഈ ചടങ്ങില്‍ പങ്കെടുക്കുപ്പിക്കണമായിരുന്നു.
അത് അപേക്ഷയല്ല, ആവശ്യം തന്നെയാണ്.അത് ഇനിയും തിരുത്താവുന്നതാണ്.ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്. രണ്ടു തവണയായി 270 കോടിയും 251 കോടിയും നല്‍കിയത് ജനങ്ങള്‍ അറിയുന്നില്ലേ.ഇതെല്ലാം ഞങ്ങള്‍ വിളംബരം ചെയ്തു തന്നെ നടക്കണോ? കിറ്റില്‍ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാന്‍ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുള്‍ ആരുടേതായിരുന്നുവെന്നും എല്ലാവര്‍ക്കും അറിയാമല്ലോ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളിലേക്ക് നിങ്ങള്‍ അസത്യമെത്തിച്ചോളൂ.പക്ഷേ, സത്യം മൂടിവയ്ക്കരുത്. സിനിമയില്‍ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ.”ഇത്രയും വിസ്തൃതിയുള്ള സ്ഥലത്ത് റോഡ് ക്രോസ് ചെയ്യുന്നത് വളരെയധികം അപകടസാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ചും കൊച്ചുകുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്.
ഒരു പ്രോജക്‌ട് തയാറാക്കി കൊടുത്തതില്‍ കോര്‍പറേഷന്റെ മിടുക്കിനെ അംഗീകരിക്കുന്നു.അതുപക്ഷേ, കൃത്യമായി മനസ്സിലാക്കി പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016ല്‍ 270 കോടി രൂപയും 2022ല്‍ 251 കോടിയും വകയിരുത്തിയാണ് പൂര്‍ത്തിയാക്കിയത്.ഇത്തരം ഫണ്ടുകള്‍ ഇതുപോലുള്ള പദ്ധതികള്‍ക്കായി കൃത്യമായി വിനിയോഗിച്ചാല്‍ അത് തൃശൂരുകാരുടെ ജീവിതത്തിലേക്ക് നല്ലൊരു സംഭാവനയാകും എന്നുള്ളതിന്റെ ആദ്യത്തെ മുദ്രചാര്‍ത്തലാണ് ഇത്.’സുരേഷ് ഗോപി പറഞ്ഞു.