നടന്‍ സുനില്‍ സുഖദയുടെ കാറിന് നേരെ ആക്രമണം; ആക്രമിച്ചത് ബൈക്കിലെത്തിയ നാലംഗ സംഘം; കേസെടുത്ത് പോലീസ്

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: നടന്‍ സുനില്‍ സുഖദയുടെ കാറിന് നേരെ ആക്രമണം.

നടന് പരിക്കേറ്റു. രണ്ടു ബൈക്കുകളിലായി എത്തിയ നാലു പേരാണ് ആക്രമണം നടത്തിയതെന്ന് നടന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ കുഴിക്കാട്ടുശ്ശേരിയില്‍ വെച്ചാണ് സംഭവം.

സംഭവത്തില്‍ ആളൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റതായി നടന്‍ സുനില്‍ സുഖദ വ്യക്തമാക്കി.

ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവര്‍ക്കും മര്‍ദ്ദനമേറ്റതായി സുനില്‍ സുഖദ വിശദീകരിച്ചു.