“ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടണം” ; ലൈംഗികാതിക്രമ കേസില്‍ പ്രതികരണവുമായി നടൻ സുധീഷ്

Spread the love

കോഴിക്കോട് : തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസില്‍ പ്രതികരണവുമായി നടൻ സുധീഷ്. ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തില്‍ വിശദമായി മറുപടി പറയും.

ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും സുധീഷ് വിശദീകരിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം.

കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനും എതിരെയും കേസ് എടുത്തത്. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരുമിച്ച്‌ യാത്ര ചെയ്യാം ടൂറ് പോകാമെന്ന് പറഞ്ഞ് സുധീഷ് തന്നെ ഫോണില്‍ വിളിച്ചുവെന്നാണ് നടിയുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group