
കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസൻ ഇനി ഓർമത്തിരയിൽ. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ നിസ്കാരം ചടങ്ങുകൾ ആരംഭിച്ചു.
ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
ശ്രീനിവാസന് അന്ത്യോപചാരം അർപ്പിക്കാനായി നടൻ സൂര്യ രാവിലെ കണ്ടനാട്ടെ വീട്ടിലെത്തി. ആയിരക്കണക്കിന് ആളുകളാണ് ശ്രീനിവാസന് വിട നൽകാൻ എത്തിയിരിക്കുന്നത്. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കുചേർന്നു.
കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനിവാസൻ പി.എ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിൽ അഭിനയിച്ചാണ് മലയാള സിനിമയിലേക്കെത്തുന്നത്. 1984-ൽ പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അരങ്ങേറി. 48 വർഷത്തെ സിനിമാജീവിതത്തിൽ 54 സിനിമകൾക്ക് തിരക്കഥ എഴുതുകയും രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


