തട്ടിപ്പ് കേസ് : മൊഴി നൽകാൻ എത്തിയില്ല,ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ കോടതി

Spread the love

ലുധിയാന : തട്ടിപ്പ് കേസിൽ ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ പഞ്ചാബിലെ കോടതി.

video
play-sharp-fill

ലുധിയാനാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രമണ്‍പ്രീത് കൗറാണ് വാറണ്ട് പുറപ്പെടുവിച്ചത്.

വ്യാജമായ റിജിക കോയിന്‍ എന്നൊരു പണമിടപാട് പ്രക്രിയയില്‍ നിക്ഷേപം നടത്താന്‍ തന്നെ പ്രോത്സാഹിപ്പിച്ചെന്ന് കാണിച്ച്‌ മോഹിത് ശുക്‌ളയെന്നയാളെ 10 ലക്ഷം രൂപ കബളിപ്പിച്ചെന്ന് കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാജേഷ് ഖന്നയാണ് പരാതി നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോനു സൂദിന് കോടതി സമന്‍സ് അയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി പത്തിനാണ് കേസിന്റെ അടുത്ത ഹിയറിംഗ്.