video
play-sharp-fill

Saturday, May 17, 2025
HomeCinemaലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയശേഷം നടൻ സിദ്ദിഖ് ഒളിത്താവളം മാറിയത് 6 തവണ; സിദ്ദിഖിനായി തിരച്ചിൽ...

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയശേഷം നടൻ സിദ്ദിഖ് ഒളിത്താവളം മാറിയത് 6 തവണ; സിദ്ദിഖിനായി തിരച്ചിൽ നടത്താൻ 6 അംഗസംഘം നഗരത്തിൽ നിരീക്ഷണം നടത്തുമ്പോഴാണ് അഭിഭാഷകന്റെ മുന്നിൽ എത്തി ഒപ്പിട്ട് മടങ്ങുന്നത്; മുൻകൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദീഖ് കൊച്ചിയിലുണ്ടായിരുന്നുവെന്ന് സൂചന

Spread the love

കൊച്ചി: ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ. സിദ്ധിഖിനായി തെരച്ചിൽ നടത്താൻ ആറംഗ സംഘം നഗരത്തിൽ നിരീക്ഷണം നടത്തുമ്പോഴാണ് അഭിഭാഷകന്റെ മുന്നിൽ എത്തി ഒപ്പിട്ട് മടങ്ങുന്നതും.

ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത് വന്നിരുന്നു.

മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. സുപ്രിം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിനെ പിടികൂടാൻ ലുക്ക്‌ ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്പത് പ്രതി എത്തിയത്.

എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല.

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടക്കുകയാണ്.

ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അ ന്വേ ഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടൻ്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments