
കോട്ടയം : നാട്ടകത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് കൽനടയാത്രക്കാരനെയും ബൈക്ക് യാത്രികനെയും ഇടിച്ച് തെറിപ്പിച്ച് സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭു.
ഇന്നലെ രാത്രി 8.30 ന് എംസി റോഡില്‍ നാട്ടകം ഗവ. കോളേജിന് സമീപമാണ് സംഭവം. അപകടത്തെ തുടർന്ന് നടൻ പ്രദേശവാസികളെ ആക്രമിച്ചതായും ചോദ്യം ചെയ്ത പോലീസുമായി തർക്കിച്ചതായും പരാതിയുണ്ട്.
പരിക്കേറ്റയാളെ സഹായിക്കാൻ നാട്ടുകാർ ഓടിയെത്തിയപ്പോള്‍ സിദ്ധാർത്ഥ് അവരെ കയ്യേറ്റം ചെയ്തതായി ആണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിദ്ധാർത്ഥിന്റെ കാർ നിയന്ത്രണം വിട്ട് ലോട്ടറി വില്‍പ്പനക്കാരനായ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇദ്ദേഹം ജനറല്‍ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഇയാളെ ഇടിച്ചിടും മുൻപ് നാട്ടകം പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് സിദ്ധാർത്ഥിന്റെ കാർ മറ്റൊരു ബൈക്ക് യാത്രക്കാരനെയും ഇടിച്ചിരുന്നു. തുടർന്ന് മറിയപ്പള്ളിയിൽ എത്തിയപ്പോഴാണ് അടുത്ത അപകടം ഉണ്ടായത്.
ഈ അപകടത്തിൽ പരിക്കേറ്റ കാൽനട യാത്രക്കാരനെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ആണ് സിദ്ധാർത്ഥുമായി തർക്കമുണ്ടായത്. നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ ഇത് കയ്യാങ്കളിയിലേക്ക് മാറുകയായിരിക്കുന്നു. സിദ്ധാർഥ് പ്രഭുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. റോഡില്‍ കിടക്കുന്ന നടൻ നാട്ടുകാരുമായി തർക്കിക്കുന്നത് വീഡിയോയിലെ ദൃശ്യങ്ങളില്‍ കാണാം. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥികള്‍ ആയിരുന്നു സിദ്ധാർത്ഥിന്റെ അച്ഛനും അമ്മയും. ഈ പരിപാടിയിലെ ചില റൗണ്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം പങ്കെടുത്ത സിദ്ധാർഥിനും സഹോദരിയ്ക്കും പിന്നീട് മഴവില്‍ മനോരമയിലെ തന്നെ തട്ടീം മുട്ടീം എന്ന പരമ്ബരയിലേക്ക് അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. നിലവില്‍ ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലില്‍ ആണ് സിദ്ധാർഥ് അഭിനയിക്കുന്നത്.



