play-sharp-fill
സിദ്ദിഖിന്റെ ജാമ്യത്തിൽ പ്രതികരണവുമായി മകൻ: ദൈവത്തിന് നന്ദി, എന്നാൽ വിധിയില്‍ വലിയ ആശ്വാസമില്ലെന്ന് ഷഹീൻ

സിദ്ദിഖിന്റെ ജാമ്യത്തിൽ പ്രതികരണവുമായി മകൻ: ദൈവത്തിന് നന്ദി, എന്നാൽ വിധിയില്‍ വലിയ ആശ്വാസമില്ലെന്ന് ഷഹീൻ

 

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞതിന് പിന്നാലെ പ്രതികരണവുമായി മകന്‍ ഷഹീന്‍ സിദ്ദിഖ്. ദൈവത്തിന് നന്ദിയെന്നും അഭിഭാഷകരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഷഹീന്‍ പറഞ്ഞു. വിധിയില്‍ വലിയ ആശ്വാസമില്ലെന്നും ഷഹീൻ കൂട്ടിച്ചേര്‍ത്തു.

 

സുപ്രീം കോടതി രണ്ടാഴ്ചത്തേയ്ക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീ കോടതിയുടെ നടപടി. അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ സിദ്ദിഖ് പാലിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

 

യുവ നടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ദിഖിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group