video
play-sharp-fill

മിണ്ടാതെയിരുന്നാലാണ് അവസരം ലഭിക്കുന്നതെങ്കിൽ എനിക്കത് ആവശ്യമില്ല ; ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും : നടൻ സിദ്ധാർത്ഥ്

മിണ്ടാതെയിരുന്നാലാണ് അവസരം ലഭിക്കുന്നതെങ്കിൽ എനിക്കത് ആവശ്യമില്ല ; ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും : നടൻ സിദ്ധാർത്ഥ്

Spread the love

 

സ്വന്തം ലേഖിക

ചെന്നൈ: എൻഡിഎ സർക്കാറിന്റെ കൊള്ളരുതായ്മകൾക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള താരമാണ് സിദ്ധാർത്ഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

അതേസമയം ഇത്തരത്തിൽ പ്രതികരിക്കുന്നത് കാരണം സിനിമാ കരിയറിനെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കിൽ എനിക്കത് ആവശ്യമില്ല, ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നമ്മുടെ ജീവിതം ഒരു ഇരുണ്ട കാലത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത് എന്നത് ഏറെ ദൗർഭാഗ്യകരമാണ്. രക്തം തിളപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ വളർന്നുവന്ന ഒരു ഇന്ത്യ ഉണ്ടായിരുന്നു. അതേ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത് എന്നത് അവിശ്വസനീയമാണ്.

മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കിൽ എനിക്കത് ആവശ്യമില്ല. ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീട് എനിക്ക് കുറ്റബോധം തോന്നും. ഈ രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെപ്പോലെ പ്രിവിലേജുകൾ അനുഭവിക്കുന്ന ഒരാൾ നിശബ്ദനായിരുന്നാൽ ഈ രാജ്യത്തിന്റെ ഭാവി എന്താവും? വോട്ട് ചെയ്യുന്ന, നികുതി അടയ്ക്കുന്ന ഒരു പൗരൻ എന്ന നിലയ്ക്ക് മാത്രമാണ് ഞാൻ സംസാരിക്കുന്നത്, ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.

ജാമിയ മിലിയ സർവകലാശാലയിൽ സമരം നടത്തിയ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സിദ്ധാർത്ഥ് രംഗത്ത് എത്തിയിരുന്നു. മോഡിയും അമിത് ഷായും കൃഷ്ണനും അർജുനനുമല്ലെന്നും ദുര്യോധനനും ശകുനിയുമാണെന്നുമാണ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചത്. ഇതിനു മുമ്പും നിരവധി തവണ കേന്ദ്ര സർക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടൻ കൂടിയാണ് സിദ്ധാർഥ്.

Tags :