മണിച്ചിത്രത്താഴ് എത്തിയിട്ട് 25 വർഷം ; ആരാധകരോട് നന്ദിയും ക്ഷമയും പറഞ്ഞ് നടി ശോഭന
സ്വന്തം ലേഖകൻ
ചെന്നൈ: ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന സൂപ്പർഹിറ്റ്ചിത്രം റിലീസ് ചെയ്തിട്ട് 25 വർഷം പിന്നിടുമ്പോൾ ആരാധകരോട് നന്ദിയും മാപ്പും പറഞ്ഞ് നടി ശോഭന. ഈ ചിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് മറുപടി പറയാൻ വൈകിയതിന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭന ആരാധകരോട് മാപ്പ് ചോദിച്ചിരിക്കുന്നത്. താൻ ഡാൻസ് സ്‌കൂളും പെർഫോമെൻസുമൊക്കെയായി തിരക്കിലായതിനാലാണ് പ്രതികരിക്കാൻ വൈകിയതെന്നും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ആളുകൾ അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇതേ അനുഭവമായിരിക്കുമെന്നും അവരോടെല്ലാം സ്നേഹവും ബഹുമാനവും അറിയിക്കുന്നതായും ശോഭന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Third Eye News Live
0