
നടി ഷീല വരച്ച ചിത്രങ്ങള്‍ സ്വന്തമാക്കാൻ അവസരം : ‘ഷീലാസ് സ്റ്റാർ ആർട്ട് സർപ്രൈസ്’ ഇന്ന് മുതല്‍ 17 വരെ കേരള ലളിതകലാ അക്കാഡമിയില്‍ നടക്കും
കോഴിക്കോട്: നിത്യ ഹരിത നായിക ഷീല വരച്ച ചിത്രങ്ങളുടെ പ്രദർശനം ‘ഷീലാസ് സ്റ്റാർ ആർട്ട് സർപ്രൈസ്’ ഇന്ന് മുതല്‍ 17 വരെ കേരള ലളിതകലാ അക്കാഡമിയില്‍ നടക്കും.
അക്രിലിക്കിലും എണ്ണച്ചായങ്ങളിലുമായി ഷീല വരച്ച 139 ലേറെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
കുട്ടിക്കാലം മുതല്‍ക്കേ ചിത്രം വര ഇഷ്ടമുള്ള നടിയുടെ മൂന്നാമത്തെ ചിത്രപ്രദർശനമാണിത്. പ്രദർശനത്തിൻ്റെ ഉദ്ഘാടനം രാവിലെ ടൗണ്‍ഹാളില്‍ നടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന തുക ക്യാൻസർ രോഗികള്‍ക്കായി നല്‍കുമെന്ന് ഷീല വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രദർശനത്തിലെ ചിത്രങ്ങള്‍ക്കെല്ലാം പേര് നല്‍കിയത് ഷീലയുടെ മകനായ ജോർജ് വിഷ്ണുവാണ്.
Third Eye News Live
0