ആ നടിക്ക് വേണ്ടി ഗള്‍ഫിലേക്ക് പറന്നെത്തി; ഭാര്യയും ഒരു ഡസൻ മക്കളുമുള്ള താരം; മര്യാദരാമനല്ല അയാള്‍’

Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു.

ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു പ്രമുഖ നടനെതിരെയാണ് ഇദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍. കക്ഷി മര്യാദ രാമനായാണ് അറിയപ്പെടുന്നത്. സ്ത്രീകളെ സീതയെ പോല കാണുന്നു. അതിനാല്‍ സ്ത്രീകളെ കെട്ടിപ്പിടിച്ചാലോ നിറ വയറില്‍ തടവിയാലോ ആർക്കും വിരോധം തോന്നാത്ത സദ്ഗുണ സംഭമ്പന്നാണ്

എന്നാല്‍ ഈ നടന് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടായെന്ന് ശാന്തിവിള ദിനേശ് പറയുന്നു. കേരളത്തില്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന സിനിമയു‌ടെ ലൊക്കേഷനില്‍ നിന്നും പോയി രാവിലെ ആറ് മണിക്ക് വരാമെന്ന് പറഞ്ഞ ആളാണ്. ഉച്ചയ്ക്ക് രണ്ട് മണിയായപ്പോള്‍ ആ മഹാൻ വിളിച്ച്‌ പറയുകയാണ് ഞാൻ യുഎഇയിലാണെന്ന്. വീട്ടില്‍ നിന്ന് ആരും വിളിക്കില്ല, അഥവാ വിളിച്ചാല്‍ ഞാൻ സെറ്റില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി പോലും കേള്‍ക്കാൻ നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്തു. ഒരു ഭാര്യയും അര ഡസൻ പിള്ളേരുമുള്ള മഹാനാണ്. ഒരു പെണ്‍കുട്ടി ആ കാലത്ത് സിനിമയിലേക്ക് വന്നു. ആ കുട്ടി ഇയാളില്‍ വീണ് പോയി. മകളുടെ പ്രായമേയുള്ളൂ എങ്കിലും കെട്ടിക്കോളാം എന്ന് പറഞ്ഞ വാക്കില്‍ ആ കുട്ടി വീണു. വീഴാൻ പാടില്ലായിരുന്നു. രാവണൻ കോട്ടയില്‍ ഒരു പടത്തില്‍ അഭിനയിക്കുമ്ബോഴാണ് ഈ വീഴ്ച വീണത്.

ചക്കരേ മോളേ എന്നൊക്കെ വിളിച്ച്‌ ആ സുന്ദരി കുട്ടിയെ അയാള്‍ പാട്ടിലാക്കി. നിനക്ക് അയാളെയേ കിട്ടിയുള്ളൂ അയാള്‍ക്ക് സുന്ദരിയായ ഭാര്യയും അര ഡസൻ കുട്ടികളും ഇല്ലേയെന്ന് ആരും ആ കുട്ടിയോട് ചോദിച്ചില്ല. നിന്നെ ശ്രീകൃഷ്ണ ഭഗവാന്റെ മുന്നില്‍ വെച്ച്‌ താലി കെ‌ട്ടി എന്റെ ഭാര്യയാക്കാമെന്ന് ഉറപ്പ് കൊടുത്തു

താലി കെട്ടിയില്ലെങ്കിലും ഹോട്ടല്‍ മുറിയില്‍ ജീവിതം ആരംഭിച്ചു. പടം തീരുന്നത് വരെ ഒന്നിച്ചായിരുന്നു പൊറുതി. രാവണൻ കോട്ടയിലെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി അച്ഛനും അമ്മയും താമസിക്കുന്ന ഗള്‍ഫിലേക്ക് പറന്നു. അപ്പോഴും അവള്‍ വിശ്വസിച്ചു. ഭാര്യയും അര ഡസൻ പിള്ളേരുമുണ്ടെങ്കിലും ഇയാള്‍ തന്നെയും കല്യാണം കഴിക്കുമെന്ന് കരുതി.

ദിവസവുമുള്ള സംസാരത്തിനിടെ അവള്‍ ആ മര്യാദ രാമനോട് ഒരു കാര്യം പറഞ്ഞു. നാളെ മുതല്‍ രണ്ട് നാള്‍ അച്ഛനും അമ്മയും ഇവിടെ ഉണ്ടാവില്ല.ഞാൻ ഒറ്റയ്ക്കേ വീട്ടിലുള്ളൂ എന്ന്. കേള്‍ക്കേണ്ട താമസം സിനിമയും പുല്ലും വിട്ട് അയാള്‍ പറന്ന് ഗള്‍ഫിലെ വീട്ടിലെത്തി. മലയാളി പൊട്ടൻമാർ ഇപ്പോഴും കരുതുന്നത് മലയാളം കണ്ട ഏറ്റവും വലിയ മര്യാദരാമൻ ഇയാള്‍ ആണെന്നാണ്. ഇതൊക്കെയാണ് എനിക്ക് അയാളോട് പുച്ഛം.

അയാള്‍ തന്നെ വഞ്ചിക്കുമെന്ന് ആ സുന്ദരി പെണ്ണും കരുതിയില്ല. വഞ്ചിച്ചതറിഞ്ഞപ്പോള്‍ ദുഖമെല്ലാം ഉള്ളിലൊതുക്കി അവള്‍ മാരക രോഗത്തിന് അടിമയായി. രക്ഷ നേടാനുള്ള പരീക്ഷണങ്ങളില്‍ ഇപ്പോഴും ജീവിക്കുന്നു. ഒരു ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇയാളുടെ പേര് വരില്ല. അവളും പരാതി കൊടുക്കില്ല. ഈ കഥ നടന്നതാണെന്ന് നൂറ് ശതമാനം വിശ്വസിക്കണമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. ലെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.