
സ്വന്തം ലേഖകൻ
കൊച്ചി: നടന്‍ ഷമ്മി തിലകനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ. ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് വ്യക്തമാക്കിയത്. ഷമ്മി തിലകന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടിയെന്നും അമ്മ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലും മറ്റും അമ്മയ്‌ക്കെതിരെ ഷമ്മി തിലകന്‍ അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അമ്മ മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ അമ്മയുടെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും ഇത് പറഞ്ഞതാണ്. ഇത്തവണ പൊതുയോഗം ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാല്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊതുയോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെക്കൂടി വിളിച്ച് അദ്ദേഹത്തിനു പറയാനുള്ളതു കേട്ടതിനു ശേഷമായിരിക്കും നടപടിയിലേക്ക് പോകുക. ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണം എന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. എന്നാല്‍ അതിനു മുന്‍പായി അദ്ദേഹത്തെ കേള്‍ക്കേണ്ട ബാധ്യതയുണ്ട്. – സിദ്ധിഖ് വ്യക്തമാക്കി.
അച്ചടക്കസമിതിക്ക് വിശദീകരണം നല്‍കാന്‍ ഷമ്മിയെ വിളിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുത്തില്ല. അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഷമ്മി തിലകന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അമ്മ വ്യക്തമാക്കി. ബൈലോ അനുസരിച്ചായിരിക്കും നടപടിയുണ്ടാവുക എന്നും വ്യക്തമാക്കി.




