‘മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ‘ – നടി സംഗീത

‘മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ‘ – നടി സംഗീത

സ്വന്തംലേഖകൻ

കോട്ടയം : അമ്മയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് തെന്നിന്ത്യൻ താരം സംഗീത എഴുതിയ കുറിപ്പ് വൈറലാകുന്നു. അമ്മ തന്നോട് കാട്ടിയ ക്രൂരതകൾക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ടെന്നാണ് സംഗീത ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളിൽ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതൽ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകൾ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടിൽ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭർത്താവിനെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്തതിന് നന്ദി. എല്ലാ വ്യാജ ആരോപണങ്ങൾക്കും , ഏറ്റവും പുതിയ പഴികൾക്കും നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിർത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.മകൾ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് സംഗീതയുടെ അമ്മ രംഗത്ത് വന്നത് വാർത്ത സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് നടിക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത പുതിയ പോസ്റ്റുമായി രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിൽ വലിയ വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളിൽ നായികയായിരുന്നു സംഗീത. ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകൻ, ഉത്തമൻ, സമ്മർ ഇൻ ബെത്​ലേഹേം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായിരുന്നു സംഗീത.