സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ ആരാധകരെക്കൊണ്ട് താൻ പൊറുതിമുട്ടിയിരിക്കുന്നു ;പരാതിയുമായി യുവതി.ആരാധകരോട് സംയമനം പാലിക്കണമെന്നും നിയന്ത്രണം വേണമെന്നും താരം.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

ഇന്ത്യൻ സിനിമയുടെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ ആരാധകരെക്കൊണ്ട് താൻ പൊറുതിമുട്ടിയിരിക്കുകയാണ് എന്ന് അയല്‍വാസിയുടെ പരാതി.

 

പോയസ് ഗാര്‍ഡനിലെ രജനികാന്തിന്‍റെ അയല്‍വാസിയായ സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. ആരാധകരുടെ നിരന്തരമായ ആര്‍പ്പുവിളികളും മറ്റും തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് യുവതി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രജനികാന്തിന്‍റെ പിറന്നാള്‍ ദിനത്തിലും മറ്റും പോയസ് ഗാര്‍ഡനിലെ വീടിന് മുന്നില്‍ ആരാധകര്‍ സംഘടിക്കാറുണ്ട്. താരത്തോടുള്ള അഭിനിവേശം മൂലം അദ്ദേഹം മുന്നില്‍ എത്തുമ്പോള്‍ അനിയന്ത്രിതമായി ആളുകള്‍ ആര്‍പ്പുവിളികള്‍ നടത്താറുണ്ട്. ഇതാണ് യുവതിയുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചിരിക്കുന്നത്.

 

അതേസമയം, യുവതിയുടെ ഈ പരാതി കണക്കിലെടുത്ത് പൊങ്കല്‍ ആശംസകള്‍ നേരുന്ന സമയത്ത് അച്ചടക്കം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ രജനികാന്ത് ആരാധകരോട് പറഞ്ഞിരുന്നു. സംയമനം പാലിക്കണമെന്നും നിയന്ത്രണം വേണമെന്നും താരം പറഞ്ഞിരുന്നു.