ചലച്ചിത്ര – നാടക നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു

Spread the love

പുന്നപ്ര :  ചലച്ചിത്ര -നാടക നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

video
play-sharp-fill

തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു, ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.

സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അപ്പച്ചൻ 1250 ലധികം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമയിലെ മിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുണ്ട്.