video
play-sharp-fill

പ്രണവ് മോഹൻലാൽ ഇനി മുതൽ നടൻ മാത്രമല്ല, സിനിമയ്ക്ക് പുറമേ മറ്റു മേഖലയിലേയ്ക്ക് ചുവടുറപ്പിച്ച് പ്രണവ്: ആശംസകളുമായി ആരാധകർ

പ്രണവ് മോഹൻലാൽ ഇനി മുതൽ നടൻ മാത്രമല്ല, സിനിമയ്ക്ക് പുറമേ മറ്റു മേഖലയിലേയ്ക്ക് ചുവടുറപ്പിച്ച് പ്രണവ്: ആശംസകളുമായി ആരാധകർ

Spread the love

 

കൊച്ചി: മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് പ്രണവ് മോഹൻലാൽ. എന്നാല്‍ സിനിമയെക്കാള്‍ ഏറെ യാത്രയെ പ്രണയിക്കുന്ന ആളാണ് പ്രണവ്. ഇനി അഭിനയവും യാത്രകളും മാത്രമല്ല സാഹിത്യത്തിലും ഒരു കൈ നോക്കാൻ തയ്യാറെടുക്കുക ആണ് താരപുത്രൻ.

 

സഹോദരി വിസ്മയയുടെ വഴിയെ ആണ് പ്രണവും ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്. താൻ ഒരു കവിത എഴുതുകയാണ് എന്നാണ് പ്രണവ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പ്രണവ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയും ചെയ്തിരുന്നു. പ്രണവിന്റെ കവിതാ സമാഹാരം ഉടൻ പുറത്തിറങ്ങും.

 

‘ലൈക്ക് ഡെസേർട്ട് ഡ്യൂണ്‍സ്’ എന്നാണ് കവിതാ സമാഹാരത്തിന്റെ പേര്. ഇതിന്റെ പുറംചട്ടയുടെ ഫോട്ടോയും പ്രണവ് പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ചേട്ടന് എല്ലാവിധ സപ്പോർട്ടും നല്‍കി കൊണ്ടുള്ള ഇമോജികളാണ് വിസ്മയ കമന്റ് ബോക്സില്‍ കൊടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, ഇതിനായിരുന്നോ മലയും കുന്നും കാടും കയറി ഇറങ്ങിയതെന്നും എന്തായാലും പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകള്‍ എന്നും പ്രണവ് ആരാധകർ കുറിക്കുന്നുണ്ട്.

 

വിസ്മയ നേരത്തെ ഒരു കവിതാ പുസ്തകം പുറത്തിറക്കിയിരുന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ‘നക്ഷത്രധൂളികള്‍’ എന്ന പേരില്‍ പുസ്തകം തർജിമ ചെയ്യുകയും ചെയ്തിരുന്നു. അമിതാഭ് ബച്ചൻ അടക്കുമുള്ളവർ അന്ന് വിസ്മയയ്ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.